Saturday, November 20, 2010


അബ്‌ദുള്‍ ഖാദര്‍: പാടാനോര്‍ത്തൊരു മധുരിതഗാനം


A simple but great book on the life and music of legendary singer Kozhikkode Abdul Khader, edited by Nadheem Naushad. Contributors include his second wife Kozhikkode Santhadevi, son Najmal Babu, intimate friend Vasu Pradeep, John Paul and Kozhikkode Narayanan Nair.
Publisher: Olive Publications, Kozhikode Pages: 122 Paperback Price: INR 75

പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ-ഞാന്‍, എന്നു പാടി കടന്നുപോയ കോഴിക്കോട് അബ്ദുള്‍ ഖാദര്‍. ശോകഗാനങ്ങള്‍ക്ക് ആത്മാവിന്റെ സംഗീതം പകര്‍ന്ന് നല്‍കുകയായിരുന്നു അദ്ദേഹം. ഗസലുകളുടെ വിഷാദച്ചുവഅബ്ദുള്‍ ഖാദറിന്റെ കണ്ഠത്തിലൂടെ പൂര്‍ണ്ണത നേടുകയായിരുന്നു. ജീവിതം ദുരന്തപൂര്‍ണ്ണമായ അനുഭവങ്ങള്‍നല്‍കിയ അബ്ദുള്‍ ഖാദര്‍ ഒരര്‍ത്ഥത്തില്‍ ദുരന്തഗായകനാണ്.

ഭാഗ്യവും വിധിയും എതിരു നിന്ന ജീവിതത്തില്‍ ബാക്കിയായത് ഭാവം പകര്‍ന്ന മനോഹരഗാനങ്ങള്‍ മാത്രം. കാലമെത്രകടന്നുപോയാലും കലാകാരന്‍ അനശ്വരനാകുന്നത് അതുകൊണ്ടാണ്. അബ്ദുള്‍ ഖാദറിന്റെ ജീവിതം അടുത്തറിയാം പുസ്‌തകത്തിലൂടെ. ഒപ്പം അദ്ദേഹം പാടിയ ഏതാനും ഗാനങ്ങളും.

EXCERPTS

ബാബുരാജിനോടൊപ്പം കല്യാണവീടുകളിലും മറ്റും പാടിയാണ് അബ്ദുള്‍ ഖാദര്‍ ജീവിക്കാനുള്ള വകയുണ്ടാക്കിയത്. ഇടയ്ക്ക് ബോംബെയില്‍ ഷണ്മുഖാനന്ദഹാളില്‍ ഒരു പരിപാടിയില്‍ പാടാന്‍ അവസരം ലഭിച്ചു. പാട്ടുകേട്ട്കേരളസൈഗാള്‍എന്ന് അബ്ദുള്‍ഖാദറിനെ വിശേഷിപ്പിച്ചത് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബ്രെഹല്‍വി. മെഹ്ബൂബിന്റെ ഔറത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. അതില്‍ പാടാന്‍ ചാന്‍സ്കിട്ടിയതായിരുന്നു. അപ്പോഴാണ് മൂത്ത മകന് അസുഖമാണെന്ന കമ്പി കിട്ടിയത്. ഉടനെ നാട്ടിലേക്ക് തിരിച്ചു. കുട്ടിയുടെ മരണത്തോടെ നിരാശനായി. പിന്നീട് ബോംബെയില്‍ പോയില്ല.

അബ്ദുള്‍ഖാദറും ബാബുരാജും കല്യാണവീടുകളില്‍ മാത്രമല്ല പൊതുപരിപാടികളിലും പങ്കെടുക്കാന്‍ തുടങ്ങി. ഇതിനിടെ കുഞ്ഞാമതിന്റെ മൂന്നാമത്തെ പെങ്ങളെ ബാബുരാജും വിവാഹം ചെയ്തു. അതൊക്കെ നമുക്കിപ്പോഴുംസങ്കല്പിക്കാന്‍ കഴിയാത്ത, ഉദാത്തമായ മനുഷ്യബന്ധങ്ങളായിരുന്നു.

തിരമാല , നവലോകം എന്നീ ചിത്രങ്ങളില്‍ പാടാന്‍ അബ്ദുള്‍ഖാദറിന് അവസരം ലഭിച്ചു. തിരമാലയുടെസംഗീതസംവിധായകന്‍ വിമല്‍കുമാറിന്റെ അസിസ്‌ററന്റ് ബാബുരാജായിരുന്നു. ബാബുരാജ് ആദ്യമായി സംഗീതംനല്‍കിയ മിന്നാമിനുങ്ങിലും പുള്ളിമാനിലും ഖാദര്‍ പാടി.

പുള്ളിമാനുള്‍പ്പടെയുള്ള ചില ചിത്രങ്ങള്‍ റിലീസായതുപോലുമില്ല. നീലക്കുയിലിലെ , എങ്ങനെ നീ മറക്കും എന്നഗാനത്തോടെയാണ് കോഴിക്കോട് അബ്ദുള്‍ ഖാദര്‍ കേരളത്തിലെ അറിയപ്പെടുന്ന ഗായകനായി മാറിയത്. കമ്മ്യുണിസ്റ്റ്വേദികളിലെല്ലാം അദ്ദേഹം ഓടിനടന്ന് പാടി.

അബ്ദുള്‍ ഖാദറിന് ആച്ചുമ്മയില്‍ നജ്‌മല്‍ ബാബു ഉള്‍പ്പടെ ആറ് മക്കള്‍. നാലും പെണ്‍കുട്ടികള്‍. ഒരാളെ വിവാഹംചെയ്തത് പഴയ പാട്ടെഴുത്തുകാരന്‍ പി.. കാസിമിന്റെ മകനും പത്രപ്രവര്‍ത്തകനുമായിരുന്ന സമദ്. മറ്റൊരുപെണ്‍കുട്ടിയുടെ ഭര്‍ത്താവ് സംഗീതജ്ഞനായ ഡി. ഹസ്സന്റെ മകന്‍ നവാസ്. സിനിമ-നാടകനടി ശാന്താദേവിയില്‍അബ്ദുള്‍ഖാദറിന് പിറന്ന മകനാണ് സത്യജിത്ത്. ശാന്താദേവിക്ക് ആദ്യഭര്‍ത്താവില്‍ ഒരു മകനുണ്ട്. സുരേഷ്. ഭര്‍ത്താവ് വേറെ വിവാഹം ചെയ്ത് ഉപേക്ഷിച്ചതുപോലെയായപ്പോള്‍ ജ്യേഷ്ഠന്‍മാരെ ആശ്രയിക്കേണ്ടിവന്നു.സന്ദര്‍ഭത്തിലാണ് പഴയ കളിക്കൂട്ടുകാരന്‍ ലസ്‌ലിയെന്ന അബ്ദുള്‍ഖാദറിനെ കണ്ടുമുട്ടുന്നത്. കലാരംഗത്തേക്ക്കൊണ്ടുവന്നത് അദ്ദേഹമാണ്. അതൊരു പ്രണയബന്ധമായി വളര്‍ന്നു. ശാന്താദേവിയെയും മകനെയും വാടകവീട്ടില്‍താമസിപ്പിച്ചു. അപ്പോഴും ആച്ചുമ്മയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നു ശാന്താദേവി പറയുന്നു. നജ്മല്‍ബാബുവും സത്യജിത്തും സഹോദരന്‍മാരെപ്പോലെ ജീവിച്ചു. അവര്‍ പരസ്പരം സഹായിക്കുകയും ചെയ്തു.

ബാലതാരത്തിനുള്ള ദേശീയഅവാര്‍ഡ് നേടിയ സത്യജിത്ത് അസുരവിത്ത് , കുട്ട്യേടത്തി തുടങ്ങി പത്തോളംചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ, പാടാനായിരുന്നു ഇഷ്ടം. നജ്മല്‍ ബാബുവും സത്യജിത്തും ഒരുമിച്ച് പലവേദികളും പങ്കിട്ടു. ഇരുവരും പിതാവിന്റെ പാട്ടുകള്‍ ഹൃദ്യമായി പാടി.

ഗള്‍ഫില്‍ ബാങ്ക് ഉദ്യോഗസ്ഥനായി കുറെനാള്‍ ജോലി ചെയ്തു ബാബു നാട്ടില്‍ തിരിച്ചെത്തിയതിനുശേഷം ഗസല്‍സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
കേരളത്തില്‍ ഗസലിനോട് പുതിയൊരു ആഭിമുഖ്യം വളര്‍ത്തുവാന്‍ ബാബു ശ്രമിച്ചു. കോഴിക്കോട് കമത്ത് ലൈനില്‍പാരിബാസ് ഹോട്ടലിലെ സംഗീതസായാഹ്നങ്ങള്‍ ഒരിക്കലും മറക്കാനാവുകയില്ല. സാമാന്യമായി വായിക്കുകയുംസാമൂഹ്യമാറ്റങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയും ചെയ്യുന്ന ബാബു സൗമ്യനാണ്.
നജ്മല്‍ ബാബുവിന്റെ മകളും വയലിനിസ്റ്റ് സി.എം.വാടിയിലിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയംനടന്നതിന്റെ പിറ്റേന്നാണ് പെണ്‍കുട്ടിയും കൂട്ടുകാരിയും തീവണ്ടിചക്രങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നത്. രാവിലെ പത്രവാര്‍ത്ത വായിച്ച്, രണ്ടാം ഗേറ്റിനടുത്തുള്ള വീട്ടിലെത്തിയപ്പോള്‍ അക്ഷോഭ്യനായ ബാബുവിനെ കണ്ട്അത്ഭുതപ്പെട്ടു പോയി. ദുരന്തം സഹിക്കുവാന്‍ ബാബുവിന് എങ്ങനെ കഴിഞ്ഞു?
ആളുകള്‍ പലതും പറഞ്ഞു. അതെല്ലാം ബാബു അവഗണിക്കുകയായിരുന്നു. പിറ്റേദിവസം ഹാര്‍മോണിയത്തിനുമുമ്പിലിരുന്നു തന്റെ സങ്കടം മുഴുവന്‍ സംഗീതത്തില്‍ അലിയിപ്പിക്കുവാന്‍ ബാബു ശ്രമിച്ചു. ഒരല്പംമന:സമാധാനമാണ് വേണ്ടിയിരുന്നത്. അപ്പോഴും ആളുകള്‍ കുറ്റപ്പെടുത്തി: കണ്ടില്ലേ, മകളുടെ ദുരന്തംകണ്ടിട്ടുപോലും ഹാര്‍മോണിയം വായിക്കുകയാണ്.

സത്യജിത്തിന്റേതും വലിയൊരു ദുരന്തമായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ സത്യനെ കണ്ടിട്ടില്ല. കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ എന്റെ ഭാര്യയുടെ ക്ലാസ്‌മേറ്റായിരുന്നു. കാണുമ്പോഴൊക്കെ ചോദിക്കും: ഫാത്തിമയ്ക്ക് സുഖം തന്നെയല്ലേ? പി.വി.എസ് ഹോസ്പിറ്റലില്‍ മെയ്ല്‍ നഴ്‌സായിരുന്നു, സത്യന്‍. ഒപ്പം ജോലിചെയ്തിരുന്ന ക്രിസ്ത്യന്‍ യുവതിയായിരുന്നു ഭാര്യ. പി.വി.എസ്സില്‍ നിന്നു വിട്ടതിനുശേഷം ജോലിയില്ലാതെ സത്യന്‍കുറെനാള്‍ ചുറ്റിത്തിരിഞ്ഞു. അന്നൊക്കെ കാണുമ്പോള്‍ ചോദിക്കുമായിരുന്നു: ‘നിങ്ങളുടെ പത്രമാപ്പീസില്‍പേക്കിംഗിലെങ്കിലും ഒരു ജോലി കിട്ടുമോ?’

പിന്നീട് സത്യജിത്ത് ഗള്‍ഫില്‍ പോയി. വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ മാരകരോഗംബാധിച്ചിരുന്നു- അവരുടെ തീവ്രവേദന കണ്ടുനില്ക്കാനാവാതെയാണ് സത്യന്‍ ജീവനൊടുക്കിയത്. അധികംവൈകാതെ ഭാര്യയും മരിച്ചു. അവസാനനാളുകളില്‍ സത്യന്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നു. അല്ലെങ്കില്‍ ഭാര്യയ്ക്ക്ക്രിസ്തീയമായ അന്ത്യശുശ്രൂഷകള്‍ കിട്ടുകയില്ലെന്ന ആശങ്കയായിരുന്നത്രെ കാരണം.

ഒരു വൃക്ക മാറ്റിവെയ്‌ക്കേണ്ടി വന്ന നജ്മല്‍ ബാബു, സ്വന്തമായൊരു വീടില്ലാതെ, ഫ്‌ളാറ്റില്‍ നിന്ന് ഫ്‌ളാറ്റുകളിലേക്ക്കുടുംബത്തോടൊപ്പം യാത്ര തുടരുന്നു. ഓരോ ദുരന്തവും ടെന്‍ഷനില്ലാതെ ഏറ്റുവാങ്ങുന്നു- മനുഷ്യര്‍വിചാരിക്കുന്നതുകൊണ്ടുമാത്രം നിയോഗങ്ങള്‍ മാറ്റാനാവില്ലല്ലോ എന്ന ദാര്‍ശനികവിചാരത്തോടെ. എന്തുകൊണ്ടാണ്ദുരന്തങ്ങള്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത്ം

No comments:

Post a Comment