Friday, November 19, 2010


പാടാനോര്‍ത്തൊരു മധുരിത ഗാനം

ബുക്‌ന്യൂസ് / സി.ലതീഷ് കുമാര്‍


പുസ്തകം: പാടാനോര്‍ത്തൊരു മധുരിത ഗാനം.

എഡിറ്റര്‍: നദീം നൗഷാദ്.
വിഭാഗം: സംഗീതം.
പേജ്: 122
വില: 75 രൂപ.
പ്രസാധകര്‍ : ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.

വിഷാദത്തിന്റെ ഭാവാത്മകത കവിതയില്‍ നാം നന്നായറിയുന്നത്. ചങ്ങമ്പുഴയി- ലൂടെയാണ്. ഇടപ്പള്ളിവിഷാദത്തിന്റെ ബലിയാടും. ലോക സാഹിത്യത്തിലെന്ന അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്നദ്‌സ്തയേവ്‌സികിയും വിഷാദത്തിന്റെ കഠിനമായ ലോകത്തിലൂടെ ജീവിച്ച എഴുത്തുകാരനായിരുന്നു. സര്‍ഗാത്മകയുള്ള ഏതൊരാളുടേയും ജീവിതം ഇങ്ങനെ വേദനയുടെ പര്യായമായി രൂപപ്പെടുന്നത്കാണാം. അതി സങ്കീര്‍ണമായ ജീവിതം ഇങ്ങനെ വേദനയുടെ പര്യായമായി രൂപപ്പെടുന്നവരാണ്അവര്‍. ജന്മസഹജവും സാമൂഹികവുമായ ഘടകങ്ങളും ഇതിന്‍ കാരണവാവാറുണ്ട്. എന്നാല്‍ മുഖ്യമായുംഒരാളുടെ പ്രതിഭയും പ്രവര്‍ത്തനവും രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന്‍ വലിയ പങ്കുണ്ട്.

മലയാളികളുടെ പ്രയപ്പെട്ട പാട്ടുകാരന്‍ കോഴിക്കോട് അബ്ദുള്‍ഖാദറിനെക്കുറിച്ചോര്‍ക്കുമ്പോള്‍പ്രതിഭകളുടെ വിഷാദഭരിതമായ ലോകത്തെക്കുറിച്ച് നമുക്ക് വീണ്ടുവിചാരമുണ്ടാവുന്നു. പലരും നമ്മുടെമനസ്സിലൂടെ മിന്നിമറിയുന്നു. വിഷാദത്തിന്റെയും വേദനയുടേയും പാട്ടുകാരനായി മലയാളി ചങ്ങമ്പുഴയെവായിക്കുന്നത് പോലെ അബ്ദൂള്‍ ഖാദറിനെയും വായിക്കേണ്ടിയിരിക്കുന്നു. ഒറ്റപ്പെടുന്ന ഒരാളിലൂടെലോകത്തിന്റെ ആനന്ദമെന്താണെന്നറിയുന്നത് ഇവരിലൂടൊക്കെയാണ്. ആന്തരികമായ കൊടുംവേദനയുണ്ട് ഇവരില്‍. അബ്ദുള്‍ഖാദര്‍ ജീവിച്ച പരിസരത്ത് വേദനയുണ്ടായിരുന്നു. അതുകൊണ്ടാണ് പാട്ടുകാരന്റെ രാഗവും താളവും ഇത്രമാത്രം വിഷാദാത്മകമായഭാവാത്മകതകൊണ്ട് നിറഞ്ഞത്. ഹിന്ദൂസ്ഥാനി സംഗീതത്തില്‍ തലത്‌മെഹമൂദും സൈഗാളുംഎന്തായിരുന്നുവോ അതൊക്കെ ഏതോ തരത്തില്‍ അബ്ദൂള്‍ഖാദറിലേക്ക് പകര്‍ത്തപ്പെട്ടു. ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ഉള്‍ത്തുടിപ്പില്‍ മലയാളി മുമ്പൊന്നും കേള്‍ക്കാത്ത ശബ്ദം അബ്ദുള്‍ഖാദറിലൂടെ കേട്ടു.

ജീവിതത്തിന്റെ കടുത്ത വേദനയില്‍ ചങ്ങമ്പുഴയും ഇടപ്പള്ളിയുമൊക്കെകവിതകളെഴുതിപ്പോകുകയായിരുന്നു എങ്കില്‍ അബ്ദുള്‍ഖാദര്‍ വഴിയില്‍ പാട്ടുകള്‍പാടിപ്പോകുകയായിരുന്നു. കാല്പനികതയുടെ അതിസ്പര്‍ശമുള്ള ഭാവസംഗീതം ശോകവും ഉന്മാദവുംനിറഞ്ഞതായിരുന്നു. മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന സംഗീതം.


സമൂഹം പലപ്പോഴും പ്രതിഭകളെ ആദരിക്കുമ്പോള്‍തന്നെ അവഗണിക്കാറുമുണ്ട്. അത്തരത്തിലുള്ളഅവഗണനകള്‍ ഏറെക്കുറെ അനുഭവിച്ച ഒരാളാണ് കോഴിക്കോട് അബ്ദൂള്‍ഖാദര്‍ . കലാകാരന്‍ തന്നെഅപകടപ്പെടുത്തി ജീവിക്കുന്നവനാണ്. പലപ്പോഴും അയാള്‍ക്ക് ഒരു കരിയര്‍ രൂപപ്പെടുത്താനാവില്ല. കരിയറിനെക്കുറിച്ച് ബോധമുള്ള ഒരാളില്‍ കലയുണ്ടാവണമെന്നില്ല. അബ്ദുള്‍ഖാദറിന്റെ ജന്മംപാട്ടിനുവേണ്ടി മാത്രമുള്ളതാണ്. അദ്ദേഹത്തിന്‍ അതില്‍നിന്ന് അന്യമായ ഒരു ജീവിതംഅസാധ്യമായിരുന്നു. അതാണ് പിതാവിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി അദ്ദേഹത്തിന്സഞ്ചരിക്കേണ്ടിവന്നത്.

പാട്ടിനുവേണ്ടിയുള്ള ഒരു എരിഞ്ഞടങ്ങല്‍ മാത്രമായിരുന്നു അബ്ദൂള്‍ഖാദറിന് ജീവിതം. എന്നാല്‍ജീവിതത്തില്‍ നേരിടേണ്ടിവന്ന അവജ്ഞയും ദുര്യോഗവും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അംഗീകാരത്തിനുവേണ്ടി മനസ്സ് കൊതിച്ചിരുന്ന ഒരുകാലത്ത് അത് കിട്ടാതെപോയി. അതേസമയംകമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാഗമായി ജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പരിത്യാഗികള്‍ക്ക് മാത്രമേകമ്യൂണിസ്റ്റാവാന്‍ കഴിയൂ. ദൗര്‍ബല്യങ്ങളും അപാകതകളും ആവശ്യത്തിലധികംഅദ്ദേഹത്തിലുണ്ടായിരുന്നു. എന്നാല്‍ എല്ലാ ദൗര്‍ബല്യങ്ങള്‍ക്കിടയിലും പാട്ടിന്റെ ലോകം കീഴടക്കാന്‍അബ്ദൂള്‍ഖാദറിന് കഴിഞ്ഞു. മലയാളത്തില്‍ അബ്ദൂള്‍ഖാദറിനെക്കുറിച്ച് ശരിയായ വിലയിരുത്തലുകള്‍വളരെ കുറച്ചേയുള്ളൂ. മലയാളി വേണ്ടത്ര പഠയ്ക്കാത്ത ഒരു ഗായകന്‍. നദീം നൗഷാദ് എഡിറ്റ് ചെയ്ത്ഒലിവ് പ്രസിദ്ധപ്പെടുത്തിയ പാടാനോര്‍ത്തൊരു മധുരിതഗാനം എന്ന പുസ്തകം കുറവ് നികത്തുന്നു.

അബ്ദൂള്‍ഖാദറിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ മുഴുകിയിരിക്കുമ്പോഴാണ് നദീം നൗഷാദിന്അദ്ദേഹത്തിന്റെ ജീവിത സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാണ് സാധിച്ചത്. പിന്നീട്പത്രപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സഹായത്തോടെ ആഴത്തിലുള്ളഒരന്വേഷണം നദീം നൗഷാദ് നടത്തുന്നു. അബ്ദൂള്‍ഖാദറിനെക്കുറിച്ച് എഴുതപ്പെട്ട ഒരുജീവിചരിത്രക്കുറിപ്പ് കൂടിയാണിത്. അദ്ദേഹത്തിന്റെ സാമൂഹ്യ ജീവിതത്തിലേക്കും ഇത് വെളിച്ചംവീശുന്നു.

വി. ആര്‍ സുധീഷ്, രവിമേനോന്‍, ജമാല്‍ കൊച്ചങ്ങാടി, കാനേഷ് പൂനൂര്, മുകുന്ദനുണ്ണി, യു.. ഖാദര്‍, വാസുപ്രദീപ്, കെ.പി ഉദയഭാനു, മാമുക്കോയ, ജോണ്‍പോള്‍, നജ്മല്‍ ബാബു, ശാന്താദേവിഎന്നിവരുള്‍പ്പെടെ 27 പേര്‍ പുസ്തകത്തില്‍ പ്രതികരിക്കുന്നു. ഒരു സ്വതന്ത്ര വിലയിരുത്തലിന്‍പ്രാപ്തമാക്കുന്ന കൃതിയാണിത്. അബ്ദുള്‍ഖാദറിനെക്കുറിച്ച് പറയാനര്‍ഹതയുള്ളവര്‍ മാത്രമാണിതില്‍അണിനിരക്കുന്നത്.

ഓര്‍മകളും ഗാനകളും ആസ്വാദനവുമുള്‍പ്പെടെയുള്ള കൃതിയെ മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഋജുവായ വാങ്മയങ്ങളില്‍ ആവിഷ്‌കരിച്ച ഓര്‍മ്മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. ഹൃദയംകൊണ്ട് അബ്ദൂള്‍ഖാദറിനെ അറിഞ്ഞവര്‍ പറയുന്ന വാക്കുകള്‍. ഇത് വായിച്ചുതീരുമ്പോള്‍ ഒരുകലാകാരന്‍ ഉണ്ടാക്കപ്പെടുന്നതല്ല. ഉണ്ടായിത്തീരുന്നതാണെന്ന് നമുക്ക് ബോധ്യം വരും. 

Book Name: Padanorthoru madhurita ganam

Editor: Nadeem Noushad
Classification: Music
Page: 122
Price: Rs 75

Publisher: Olive Publications, kozhikode

No comments:

Post a Comment