നദീം നൗഷാദിന് റെഡ് പിക്‌സല്‍ ഡോക്യുമെന്ററി അവാര്‍ഡ്
കോഴിക്കോട്: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന റെഡ് പിക്‌സല്‍ ഡോക്യുമെന്ററി ഫെസ്റ്റില്‍ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നദീം നൗഷാദ് സംവിധാനം ചെയ്ത ‘ദേശ് രാഗത്തില്‍ ഒരു ജീവിതം’ ഡോക്യുമെന്ററിക്ക് ലഭിച്ചു.
കോഴിക്കോട് അബ്ദുല്‍ഖാദറിന്റെ നാടക ജീവിതത്തെക്കുറിച്ചുള്ളതാണ് ഡോക്യുമെന്ററി. കേരള ഫഌഷ്‌ന്യൂസ്.കോം ഫീച്ചര്‍ എഡിറ്ററാണ് നദീം നൗഷാദ്. ബിജു ഇബ്രാഹീമിന്റെ ‘എ ട്രിബ്യൂട്ട് ടു മൈ മദര്‍ ‘ എന്ന ഡോക്യുമെന്ററിക്കാണ് ഒന്നാം സ്ഥാനം.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, സിനിമാ നിരൂപകരായ ജിനേഷ് കുമാര്‍ എരമം, ചെവൂര്‍ വേണു എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.